ഇന്ധന വിലക്കയറ്റത്തിനെതിരേ വ്യത്യസ്ഥ സമരവുമായി NCP കോട്ടയം ജില്ലാ കമ്മറ്റി.






കോട്ടയം:ഓട്ടോ റിക്ഷകൾക്ക്
 സൗജന്യമായി ഇന്ധനമടിച്ചു നൽകി കേന്ദ്ര ഗവൺമെന്റിന്റെ ഇന്ധന വില കൊള്ളക്കെതിരേ NCP നടത്തിയ പ്രതിഷേധ സമരം വ്യത്യസ്ഥമായി.

NCP സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ സമര പരിപാടി കോട്ടയത്ത് പെട്രോൾ പമ്പിൽ ഉദ്ഘാടനം ചെയ്തു.

ഓട്ടോ റിക്ഷകൾക്ക് സൗജന്യമായി പെട്രോൾ നൽകിക്കൊണ്ടാണ് സമരം ഉദ്ഘാടനം ചെയ്തത്
കേന്ദ്രഗവൺമെന്റിന്റെ പകൽക്കൊള്ള എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും
പ്രധാനമന്ത്രി മനുഷ്യത്വ രഹിതമായാണ് പെരുമാറുന്നതെന്നും കെ.ആർ. രാജൻ പറഞ്ഞു.

NCP ജില്ലാ പ്രസിഡന്റ് ബെന്നിമയിലാടൂർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ
NCP സംസ്ഥാന ജനറൽ .സെക്രട്ടറി മാത്യൂസ് ജോർജ് , ടി.വി. ബേബി, ജെയ്സൺ ജേക്കബ്, രഘു ബാലരാമപുരം ,ഗ്ലാഡ്സൺ ജേക്കബ്ബ് .പി.ഒ. രാജേന്ദ്രൻ , ബാബു കപ്പക്കാല, സാബു മുരിക്കവേലി, നിബു ഏബ്രഹാം, രാജശേഖരപണിക്കർ, പി.കെ.ആനന്ദക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.

أحدث أقدم