രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു പാചക വാതകത്തിന് 200 രൂപ സബ്സിഡി നടപടി വിലക്കയറ്റം രൂക്ഷമായ സാഹജര്യത്തിൽ





രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 9:50 രൂപയും ഡീസലിന് 7 ( സംസ്ഥാനങ്ങളുടെ തീരുവ അനുസരിച്ച് മാറ്റം ഉണ്ടാകും )  രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് അർത്ഥരാത്രി മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി സിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.

പെട്രോൾ വില 100 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ തീരുവയിൽ കുറവ് വരുത്തിയിരുന്നു. പിന്നീട് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പല തവണ വില കൂടിയിരുന്നു. ജനരോഷം ഉയർന്നതോടെയാണ് എക്സൈസ് തീരുവ കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Previous Post Next Post