ക്രിമിനലുകളെ ‘രക്ഷാപ്രവർത്തകരാ’യി കാണുന്ന ഒരാൾ ഇപ്പോഴും മുഖ്യമന്ത്രിക്കസേരയിലുള്ള നാട്, റീത്ത് വയ്ക്കലിന് പ്രസക്തിയുണ്ട്


ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി റീത്ത് വച്ച യൂത്ത് കോൺഗ്രസിനെതിരായ മന്ത്രി വീണാ ജോർജിന്റെ വിമർശനം തള്ളി വി. ടി ബൽറാം. . ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കുന്ന ക്രിമിനലുകളെ ‘രക്ഷാപ്രവർത്തകരാ’യി കാണുന്ന ഒരാൾ ഇപ്പോഴും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന നാടാണിതെന്നും അതുകൊണ്ട് തന്നെ തൽക്കാലത്തേക്കെങ്കിലും സമാധാനപരമായ ഒരു പ്രതിഷേധ മാർഗ്ഗം എന്ന നിലയിൽ ഈ നിരുപദ്രവകരമായ റീത്ത് വയ്ക്കലിന് പ്രസക്തിയുണ്ടെന്നും വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു

Previous Post Next Post