24 പേരക്കുട്ടികളോടൊപ്പം ഷെയ്ഖ് മുഹമ്മദ്; പെരുന്നാള്‍ ചിത്രം പങ്കുവെച്ച് ഹംദാന്‍

 


ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം ശ്രദ്ധേയമാകുന്നു. തന്റെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പേരക്കുട്ടികളോടൊപ്പം ഇരിക്കുന്ന ചിത്രമാണ് ഹംദാന്‍ പങ്കുവെച്ചത്. കുടുംബത്തില 24 പേരുക്കുട്ടികളുടെ ഒപ്പം മധ്യഭാഗായത്താണ് ഷെയ്ഖ് മുഹമ്മദ് ഇരിക്കുന്നത്. ഈദ് അല്‍ ഫിത്ര്‍ പെരുന്നാളോട് അനുബന്ധിച്ച് എടുത്തതാകാം ചിത്രമെന്നാണ് കരുതപ്പെടുന്നത്. കുടുംബത്തിലെ ആണ്‍കുട്ടികള്‍ അറബി പരമ്പരാഗത വേഷമായ കന്ദറ ധരിച്ചും പെണ്‍കുട്ടികള്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചും ഇരിക്കുന്നതായി ചിത്രത്തില്‍ നിന്ന് കാണാം. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഹംദാന്‍ തന്നെയാണ് ചിത്രം പങ്കുവെച്ചത്. '#കുടുംബം' എന്ന അടിക്കുറിപ്പോടെയാണ് ഹംദാന്‍ ചിത്രം പങ്കുവെച്ചത്. തന്റെ 14 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി സ്വകാര്യ ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ ഷെയ്ഖ് ഹംദാന്‍ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. തന്റെ കുട്ടിക്കാലത്തെ ഒരു കുടുംബ സ്‌കീ യാത്രയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ അദ്ദേഹം ഈയിടെ പങ്കിട്ടിരുന്നു. യുഎഇയില്‍ ഇപ്രാവശ്യം ഒമ്പത് ദിവസത്തെ അവധിയാണ് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ലഭിച്ചത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഈ ആഴ്ച കുടുംബത്തിലെ പുതുതലമുറയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. പേരക്കുട്ടികള്‍ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. അവധി ദിവസങ്ങളിലും ആഘോഷ അവസരങ്ങളിലും കുടുംബത്തിനൊപ്പം ചെലവഴിക്കാനാകുന്നത് അതിയായ സന്തോഷം നല്‍കുന്നാതണെന്ന് അദ്ദേഹം കുറിച്ചു.


Previous Post Next Post