'അടിക്കുന്നതുവരെ ലോട്ടറി എടുക്കും', ഒടുവിൽ സോമനെ തേടി ഭാ​ഗ്യദേവത എത്തി; 70 ലക്ഷം



 



കോട്ടയം: സംസ്ഥാന സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപ മുണ്ടക്കയം സ്വദേശി സോമന്. വലിയ തുകയുടെ ഭാഗ്യക്കുറി അടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാൻ നിശ്ചയിച്ച സോമനെ തേടി ഒടുവിൽ ഭാ​ഗ്യദേവത എത്തി. എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന വിശ്വാസത്തിൽ മുടങ്ങാതെ ലോട്ടറി എടുത്തിരുന്നു കോൺട്രാക്ടറായ സോമൻ. 

മുമ്പ് പലതവണ സോമന് ചെറിയ സമ്മാനങ്ങൾ ലഭിച്ചിരുന്നു. അടുത്തിടെ പുതിയ വീട് നിർമ്മിച്ച് കേറിത്താമസം നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് പുത്തൻ വീട്ടിലേക്ക് ഭാ​ഗ്യമെത്തുന്നത്. സാലി ആണ് ഭാര്യ: സാലി. സന്ദീപ്, സച്ചിൻ എന്നിവരാണ് മക്കൾ.
പനക്കച്ചിറ സ്വദേശി ദീപുവിന്റെ പക്കൽനിന്നാണ് സോമൻ ലോട്ടറി വാങ്ങിയത്. മുണ്ടക്കയത്തെ അനീഷിന്റെ പി.കെ.എസ്. ലക്കിസെന്ററിൽനിന്നാണ് ദീപു ലോട്ടറി കൊണ്ടുവന്ന് വിൽക്കുന്നത്. 

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നൽകും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.comൽ ഫലം ലഭ്യമാകും.


Previous Post Next Post