പൂര ലഹരിയില്‍ നാട്; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്; നഗരത്തില്‍ ഗതാഗത നിയന്ത്രണം


തൃശ്ശൂർ: പൂര ലഹരിയിൽ നാട് നിൽക്കെ ഇന്ന് സാമ്പിൾ വെടിക്കെട്ട്. രാത്രി 7മണിയോടെ പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. രണ്ട് വർഷത്തെ പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ടാണ് പൂരം പൊടിപൊടിക്കുന്നത്. 

ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. പൂരം കണക്കിലെടുത്ത് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം രാവിലെ തുടങ്ങും. തിരുവമ്പാടിയുടെ ചമയ പ്രദർശനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ള പ്രമുഖർ പ്രദർശനം കാണാൻ എത്തും.

നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് തിങ്കളാഴ്ച നടക്കും. മെയ് 10 നാണ് തൃശൂർ പൂരം. പൂരപ്പിറ്റേന്ന് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ അടുത്ത പൂര നാളിന്റെ പ്രഖ്യാപനമുണ്ടാകും.
Previous Post Next Post