നയൻതാരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം ജൂൺ 9 ന്


ചെന്നൈ :  തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം ജൂൺ ഒൻപതിനെന്ന് സൂചന. തിരുപ്പതിയിൽ വച്ചായിരിക്കും വിവാഹം. സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ റിസപ്ഷൻ മാലിദ്വീപിൽ വച്ച് നടക്കുമെന്നും തമിഴ്മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നീണ്ട ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. നാനും റൗഡിതാൻ സിനിമയുടെ സെറ്റിൽവച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്.

2015ല്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് നയന്‍സും വിഘ്നേശും പരിചയപ്പെടുന്നത്. ചിത്രത്തിന്‍റെ സംവിധായകനാണ് വിഘ്നേശ്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴു വര്‍ഷമായി പ്രണയത്തിലാണ് ഇവര്‍. ഇതിനിടയില്‍ പല തവണ ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഇരുവരും അതു നിഷേധിച്ചിരുന്നു.
 
വിഘ്നേശിന്‍റെ തന്നെ കാത്തുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രത്തിലാണ് നയന്‍സ് ഒടുവില്‍ വേഷമിട്ടത്. സാമന്തയും വിജയ് സേതുപതിയുമായിരുന്നു മറ്റ് താരങ്ങള്‍.

എങ്ങനെ പ്രണയമായി എന്നു ചോദിച്ചാൽ വിഘ്നേഷിന്റെ മറുപടി ഇങ്ങനെ ‘‘ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വ്യക്തിയാണ് നയൻതാര. അങ്ങേയറ്റം കഴിവുള്ള വ്യക്തിത്വം. അതുപോലെ വിനയവും സ്വകാര്യതയും ഒപ്പം കൊണ്ടുനടക്കുന്നയാളും. പിന്നെയെങ്ങനെ അവരെ ഇഷ്ടപ്പെടാതിരിക്കും.’’. നയൻതാരയോടു ചോദിച്ചാലോ, ‘‘ ചിന്തകളിലും സ്വപ്നങ്ങളിലും തന്നോട് ഏറ്റവും ചേർന്നുനിൽക്കുന്നയാൾ’’എന്ന കാൽപനിക മറുപടി. ഇരുവരുടേം വിവാഹം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് തമിഴകം.

Previous Post Next Post