ജെയ്ക്ക് സി തോമസ്ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതൃത്വത്തിലേക്ക്

കോട്ടയം :കൊൽക്കത്തയിൽ നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. എ എ റഹീം എം.പിയെ പ്രസിഡന്റായും ,ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യയെ ജനറൽസെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. കോട്ടയത്തു നിന്നുള്ള ജെയ്ക്ക് സി തോമസ് അഖിലേന്ത്യാ സെന്റർ ചുമതലയുള്ള സെക്രട്ടറിയേറ്റ് അംഗമായും തിരഞ്ഞടുക്കപ്പെട്ടു. കേരളത്തിൽ നിന്നും 10 പേരാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.
ജെയ്ക്ക് മുൻപ് എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റുഡന്റ് എഡിറ്റർ, ഡിവൈഎഫ്ഐ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗമാണ്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത മത്സരം കാഴ്ച വച്ച് ജനാധിപത്യ വേദിയിൽ ശ്രദ്ധേയനായ ജെയ്ക്ക് ചാനൽ ചർച്ചകളിലെയും സജീവ സാന്നിധ്യമാണ്
Previous Post Next Post