മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു: പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബൈ കോടതി


ദുബൈ: മുന്‍കാമുകിയുടെ  സ്വകാര്യ ചിത്രങ്ങള്‍ കാമുകിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ്  ചെയ്ത സംഭവത്തില്‍ പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബൈ കോടതി. ആറ് മാസം തടവാണ് ശിക്ഷ. തുടർന്ന് പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്. ഇരുവരുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ കാമുകിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിന് പുറമെ അവരുടെ സഹോദരനും ഭര്‍ത്താവിനും വാട്‌സ്ആപ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു .വിവാഹ ശേഷവും ബന്ധം തുടരാന്‍ പ്രതി ഇവരെ നിര്ബന്ധിച്ചിരുന്നു. എന്നാല്‍ കാമുകി ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുമെന്നും ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും അവ അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയത്. ഒരു ഷോപ്പിംങ് മാളില്‍ നിന്നാണ് ഇയാള്‍ മുന്‍കാമുകിയുടെ ഫോണ്‍ മോഷ്ടിച്ചത്. ചോദ്യം ചെയ്യലില്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തുവെന്ന് യുവാവ് സമ്മതിച്ചു.

Previous Post Next Post