ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും ചൂട് കാലാവസ്ഥയ്ക്കും സാധ്യത


ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും ചൂട് കാലാവസ്ഥയ്ക്കും സാധ്യത. ഖത്തർ കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പകൽ സമയത്ത് പൊടിപടലങ്ങളോടുകൂടിയ ചൂടുള്ള കാലാവസ്ഥയും അനുഭവപ്പെടും. താപനില പരമാവധി 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കാറ്റ് പ്രധാനമായും വടക്ക് പടിഞ്ഞാറ് ദിശയിൽ 18-28 KT വേഗതയിൽ വീശുകയും തീരത്ത് 40 KT വരെയെത്തുകയും ചെയ്യും. വെള്ളിയാഴ്ച കാറ്റിന്റെ വേഗത 42 KT വരെ എത്താനും സാധ്യതയുണ്ട്.

പൊടിക്കാറ്റു നേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പൊടിയും അഴുക്കും നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കുക
2. മുഖം, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ കഴുകാന്‍ ശ്രദ്ധിക്കുക.
3. ശ്വസനവ്യവസ്ഥയിലേക്ക് പൊടി കടക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നത് തുടരുക.
4. കണ്ണുകളില്‍ പൊടി പടരുമ്പോള്‍, തിരുമ്മുന്നത് ഒഴിവാക്കുക, വെള്ളം ഉപയോഗിച്ച് കഴുകാന്‍ ശ്രദ്ധിക്കുക.

Previous Post Next Post