നവജാത ശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് ഉപേക്ഷിച്ചതെന്ന് മൊഴി


ആലപ്പുഴ: 20 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തോട്ടിലേക്കെറിയുന്നത് ബന്ധു കണ്ടെതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഏഴാം മാസം പ്രസവം നടന്നതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഇവര്‍ അര്‍ത്തുങ്കല്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞിന് കാര്യമായ പരിക്കില്ല.യുവതി വീടിനുസമീപത്തെ തോട്ടിലേക്ക് പ്ലാസ്റ്റിക് കൂടെറിയുന്നത് ഭര്‍തൃസഹോദരനാണ് കണ്ടത്. അമ്മയെ മാനസികാരോഗ്യ വിദഗ്ധരെ കാണിക്കാന്‍ നിര്‍ദേശം നല്‍കിയതായി അര്‍ത്തുങ്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജി മധു അറിയിച്ചു.

Previous Post Next Post