ആത്മഹത്യാ ചെയ്യുവാനായി ടവറിൽ കയറിയ യുവതിയെ കടന്നലുകൾ കുത്തിയോടിച്ചു.പാതി വഴിയിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ച് യുവതി


കായംകുളം :ഇടി  വെട്ടിയവനെ പാമ്പ് കടിച്ചു എന്ന തരത്തിലായി കായംകുളത്തെ യുവതിയുടെ ആത്മഹത്യ ശ്രമം. ബി എസ് എന്‍ എല്‍ ടവറില്‍ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും അവിടെ കൂടു കൂട്ടിയിരുന്ന കടന്നലുകൾ ഇളകി വന്നു യുവതിയെ കുത്തിയത് മൂലം ആത്മഹത്യാ ശ്രമം പാതിവഴിയിൽ നിർത്തി വെക്കേണ്ടതായി  വന്നു . കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറില്‍ കയറിയത്.
പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി കൂടുതൽ ഉയരങ്ങളിലേക്ക് കയറുകയാണുണ്ടായത് . ടവറിലെ കടന്നല്‍ കൂട് ഇളകിയതിനെ തുടര്‍ന്ന് യുവതിക്ക് അവിടെ നിൽക്കാൻ സാധ്യമല്ലാത്തതിനെ തുടർന്ന് യുവതി  താഴെക്ക് ചാടി.ഇതിനിടയിൽ ഫയർ ഫോഴ്സ് താഴെ വല വിരിച്ചിരുന്നു.  ഫയര്‍ ഫോഴ്സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കും രക്ഷാ പ്രവര്‍ത്തനത്തിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും കടന്നലിന്റെ കുത്തേറ്റു.ഉദ്യോഗസ്ഥർക്കും പ്രഥമ ശുശ്രുഷ നൽകി.
Previous Post Next Post