കണ്ണൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. കണ്ണൂര്‍ ശ്രികണ്ഠാപുരം പോലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ സ്വദേശി ശിവകുമാറാണ് മരിച്ചത്. വഞ്ചനാക്കുറ്റത്തിനാണ് കഴിഞ്ഞ ദിവസം ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് സ്റ്റേഷനില്‍ വച്ച് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശിവകുമാറിനെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
പോലിസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ചു.
ജോവാൻ മധുമല
0
Tags
Top Stories