കഴിഞ്ഞ ദിവസം കുമരകത്ത് നടന്ന വാഹന അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികത്സയിലിരുന്ന പെരുമ്പളത്തുശ്ശേരി പി. എൻ. മോഹൻദാസ് (57) ആണ് മരിച്ചത്.
രണ്ടാം കലുങ്കിന് സമീപം
കഴിഞ്ഞ ശനിയാഴ്ച രാത്രി മോഹൻദാസും
ഭാര്യ ജയശ്രീ (ബിന്ദു) സഞ്ചരിച്ച സ്കൂട്ടറിൽ, മദ്യപിച്ചെത്തിയ സംഘത്തിൻ്റെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട് നിർത്താതെ പോയ കാറിലുള്ളവരെ നാട്ടുകാർ പിന്തുടർന്നാണ് പിടികൂടിയത്.
കോട്ടയം ടൗണിൽ ലഘു ഭക്ഷണശാല നടത്തി വന്ന ഇവർ കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കറ്റ ഇരുവരും മെഡിക്കൽ കോളേജിൽ ചികത്സയിലായിരൂന്നു. ഇന്ന് പുലർച്ചെ 3.30 നാണ് മോഹൻദാസ് മരിച്ചത്. സംസ്ക്കാരം ഇന്ന് 5 ന് വീട്ടുവളപ്പിൽ നടത്തും.