കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചതിൽ പ്രതികരണവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ രംഗത്ത്. ഗത്യന്തരമില്ലാതെ കൊള്ളമുതല്‍ തിരിച്ച് നല്‍കുന്നത് പോലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്ധന നികുതി കുറച്ച നടപടിയെന്ന് സുധാകരന്‍ പരിഹസിച്ചു. ഇന്ധന നികുതി കുറച്ചതിനും എല്‍ പി ജി സബ്സിഡി പുനഃസ്ഥാപിച്ചതിനും പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തിലുള്ള സ്വാഭാവിക നടപടിയാണിത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും വിലവര്‍ധിപ്പിച്ച ചരിത്രമാണ് മോദി സര്‍ക്കാരിന്‍റേതെന്നും സുധാകരൻ പറഞ്ഞു.
കൊള്ളമുതല്‍ തിരിച്ച് നല്‍കുന്നത് പോലെ'; കേന്ദ്രത്തെ പരിഹസിച്ച് സുധാകരന്‍
ജോവാൻ മധുമല
0
Tags
Top Stories