ആലപ്പുഴയില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു; നില ഗുരുതരം


ആലപ്പുഴ മാന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. കുടുംബശ്രീ എഡിഎസ് അംഗം രേണുക സേവ്യറിനാണ് വെട്ടേറ്റത്. ബന്ധുവായ ജിജിയാണ് വെട്ടിയത്. രേണുകയുടെ നില ഗുരുതരമാണ്.
ഉച്ചഭക്ഷണം കഴിച്ചശേഷം തിരികെ ജോലിസ്ഥലത്തേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
Previous Post Next Post