പ്രശസ്ത സ്പോർട്സ് ലേഖകൻ യു എച്ച് സിദ്ധിക്ക് അന്തരിച്ചു
കാഞ്ഞങ്ങാട് : തേജസ് മുന്‍ ലേഖകനും, സുപ്രഭാതം ദിനപത്രം സ്‌പോര്‍ട്സ് ലേഖകനുമായ യു എച്ച് സിദ്ദീഖ് (37) അന്തരിച്ചു. 

ഇന്നു രാവിലെ കാസർകോടിന് പോകുന്നതിനിടെ  തീവണ്ടിയിൽ വെച്ച് കടുത്ത ഹൃദയാഘാതം ഉണ്ടായി.  കാഞ്ഞങ്ങാട്ട് ട്രെയിൻ നിറുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമാണ്‌. സ്പോർട്സ് ലേഖകൻ എന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് സിദ്ധിക്ക്.
Previous Post Next Post