നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു :


കോന്നി: പത്തനംതിട്ട കോന്നിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. ടൗൺ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ മാങ്കുളം പാറേപ്പള്ളിയ്ക്ക് സമീപം സുധീർ മൻസിലിൽ അബ്ദുൽ കരീം (67) ആണ് മരിച്ചത്. രാവിലെ 11.45 ഓടെ കോന്നി- കുമ്പഴ റോഡിൽ ചാങ്കൂർ ജംഗ്ഷനിലെ കാത്തിരുപ്പ് കേന്ദ്രത്തിന് സമീപമായിരുന്നു അപകടം.
കോന്നിയിൽ നിന്നും അട്ടച്ചാക്കലിലേക്ക് ഓട്ടം പോയി മടങ്ങി വരവേയാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. തലക്ക് ഗുരുതരമായ പരുക്കേറ്റ കരീമിൻ്റെ വാരിയെല്ല് തകർന്ന് ശ്വാസനാളിയിൽ പ്രവേശിച്ചിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഓട്ടോയിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഇവർ സാരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവിംഗിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമായതെന്നും പറയപ്പെടുന്നു. കോന്നി പൊലീസ് മേൽനടപടികൾ കേസ് എടുത്തു.
Previous Post Next Post