രുവനന്തപുരം: ബസിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് സ്വകാര്യ ബസിന്റെ ചില്ല് യുവാവ് അടിച്ചുതകർത്തു. തിരുവനന്തപുരം കല്ലറ ഭരതന്നൂരിലാണ് മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. ഭരതന്നൂർ - പാലോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്റെ ചില്ലാണ് രഞ്ജിത് എന്നയാൾ അടിച്ചുതകർത്തത്. ബസുകാരും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. രാവിലെ ഇതേ ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത രഞ്ജിത്തിനോട് തിരികെയുള്ള യാത്രയിലും ടിക്കറ്റെടുക്കാതെ കയറിയത് കണ്ടക്ടർ ചോദ്യം ചെയ്തതോടെ തർക്കമായി. ഇതിന് പിന്നാലെയാണ് ഇയാൾ ബസിന്റെ ചില്ല് തകർത്തത്. ബസിലുണ്ടായിരുന്ന തടിക്കഷണം കൊണ്ട് ഇയാൾ ബസിന്റെ മുന്നിലെയും പിന്നിലെയും ജനലുകൾ അടിച്ചുതകർക്കുകയായിരുന്നു. യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.