ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകളുടെ വില്‍പന ആമസോണിനെതിരെ കേസെടുത്ത് പോലീസ്


ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തിയ സംഭവത്തില്‍ ആമസോണിനെതിരെ കേസ്.ഭക്ഷ്യഭരണ വകുപ്പ് ബാന്ദ്രയിലെ ഖേര്‍വാഡി പൊലീസ് സ്റ്റേഷനിലാണ് മുന്‍നിര ഓണ്‍ലൈന്‍ കച്ചവടക്കാരായ ആമസോണിനെതിരെ കേസെടുത്തിരിക്കുന്നത്.ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് ആമസോണ്‍ വെബ്‌സൈറ്റില്‍ അനധികൃതമായി വില്‍ക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 29ന് കേസ് രജിസ്റ്റര്‍ ചെയ്തു. 1940ലെ കോസ്‌മെറ്റിക്‌സ് നിയമത്തില്‍ വരുന്ന മരുന്നാണ് എംപിടി കിറ്റ്.രജിസ്റ്റര്‍ ചെയ്‌ത മെഡിക്കല്‍ പ്രാക്‌ടീഷണറുടെ കുറിപ്പടി പ്രകാരം മാത്രമേ ഇത് വില്‍ക്കാന്‍ അനുവാദമുള്ളൂ. ഔദ്യോഗിക ആരോഗ്യ സൗകര്യമുള്ള സ്ഥലത്തും ഡോക്‌ടറുടെ മേല്‍നോട്ടത്തിലും മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് മെഡിക്കല്‍ അബോര്‍ഷന്‍ ആക്‌ട് 2002, റൂള്‍സ് 2003 എന്നിവയില്‍ പറയുന്നുണ്ട്.



أحدث أقدم