കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം. ഷുവൈഖ്, സബഹാന്‍, ജഹ്‌റ, ഉമ്മുല്‍ ഹൈമാന്‍ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി 8 വരെയും 2 ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. സ്വദേശി സ്‌പോണ്‍സറുടെ സാന്നിധ്യത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പരിശോധനയ്ക്കായിരിക്കും രാവിലെ 8 മുതല്‍ ഒരു മണിവരെ മുന്‍ഗണന. തിരക്ക് കുറയ്ക്കുന്നതിനും സേവനം സുഗമമാക്കുന്നതിനും മുന്‍കൂട്ടി ബുക്ക് ചെയ്ത് കൃത്യസമയത്ത് പരിശോധന കേന്ദ്രങ്ങളില്‍ എത്തണമെന്ന് അധികൃതർ നിർദേശിച്ചു.