പാലക്കാട് :മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനോട് ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസും അശോകനുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാനില്ലായിരുന്നു. ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമായിരുന്നു
പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കാത്ത വിജനമായ പാടത്താണ് മൃതദേഹങ്ങൾ കണ്ടത്. പാടത്തിൻ്റെ രണ്ട് സ്ഥലത്തായിരുന്നു മൃതദേഹങ്ങൾ. ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എല്ലാ ദുരൂഹതകളും നീക്കിയുള്ള അന്വേഷണത്തിലാണ് പോലീസ്.