100 വയസ്സ്, 10 അടി നീളം, 317 കിലോ ഭാരം; ചൂണ്ടയിൽ കുരുങ്ങിയത് ഭീമൻ മത്സ്യം




ത്തടി നീളവും 317 കിലോ ഭാരമുള്ള ഭീമൻ മത്സ്യം ചൂണ്ടയിൽ കുരുങ്ങി. 100 വയസ്സ് പ്രായവുമുള്ള വൈറ്റ് സ്റ്റജൻ വിഭാഗത്തിൽപ്പെട്ട മത്സ്യമാണ് കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയിൽ കുടുങ്ങിയത്. 

ഫാദേഴ്‌സ് ഡേയിൽ ലില്ലൂവെറ്റിൽ റിവർ മോൺസ്റ്റർ അഡ്വെഞ്ചർ ഫിഷിങ് ട്രിപ് കമ്പനി ഗൈഡിനൊപ്പം ചൂണ്ടയിടാൻ പോയതാണ് മത്സ്യത്തൊഴിലാളികളായ സ്റ്റീവ് എക്‌ലണ്ടും മാർക്ക് ബോയ്‌സും. ഇവർ ആണ് കൂറ്റൻ മത്സ്യത്തെ പിടികൂടിയത്. ഫോട്ടോ എടുത്ത ശേഷം മത്സ്യത്തെ വീണ്ടും വെള്ളത്തിലേക്ക് തന്നെ വിട്ടു. 


Previous Post Next Post