മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരില്‍ പ്രതിസന്ധി: ഷിന്‍ഡെക്കൊപ്പം 13 എംഎല്‍എമാര്‍ ഒളിവിൽ






മുംബൈ: 13 എംഎല്‍എമാരും പ്രധാനപ്പെട്ട നേതാക്കളും ‘ഒളിവില്‍’ പോയതോടെ മഹാരാഷ്ട്ര സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷമായി. ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ ഗുജറാത്തിലെ സൂററ്റിലേക്ക് നീങ്ങിയതായി റിപോര്‍ട്ടുണ്ട്.

അദ്ദേഹത്തോടൊപ്പം 11 എംഎല്‍എമാരുണ്ടെന്നാണ് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നത്. ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും കണ്ട അതേ മാതൃകയാണ് മഹാരാഷ്ട്രയിലും പയറ്റുന്നതെന്ന് ബിജെപിയെ പേരെടുത്തു പറയാതെ റാവത്ത് കുറ്റപ്പെടുത്തി.

Previous Post Next Post