അടുക്കള ബജറ്റിന് അല്പം ആശ്വാസം: ഭക്ഷ്യ എണ്ണകളുടെ വില ലിറ്ററിന് 20 രൂപ വരെ കുറയും.






ന്യൂഡൽഹി :  തിളച്ചുമറിയുന്ന അടുക്കള ബജറ്റുകള്‍ക്ക് അല്‍പം ആശ്വാസം നല്‍കിക്കൊണ്ട്, ഭക്ഷ്യ എണ്ണ ബ്രാന്‍ഡുകള്‍ സൂര്യകാന്തി, സോയാബീന്‍, കടുക്, പാമോയില്‍ എന്നിവയുടെ പരമാവധി ചില്ലറ വില (എംആര്‍പി) 20 രൂപ വരെ കുറയ്ക്കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തോടെയാണ് ഇവയുടെ വില കൂടിയത്.

അന്താരാഷ്ട്ര വില അല്‍പം കുറഞ്ഞതും ആഭ്യന്തര വില ലഘൂകരിക്കാനുള്ള സര്‍കാര്‍ ഇടപെടലുകളുടെ പിന്‍ബലവുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഭക്ഷ്യ എണ്ണയുടെ 60 ശതമാനവും ഇന്‍ഡ്യ ഇറക്കുമതി ചെയ്യുകയാണ്. ഫ്രീഡം, ജെമിനി ബ്രാന്‍ഡ് ഓയിലുകള്‍ വില്‍ക്കുന്ന ജെമിനി എഡിബിള്‍സ് ആന്‍ഡ് ഫാറ്റ്സ്, തങ്ങളുടെ ബ്രാന്‍ഡഡ് സണ്‍ഫ്‌ളവര്‍ ഓയിലിന്റെ എംആര്‍പി 20 മുതല്‍ 200 രൂപ വരെ കുറച്ചു.
Previous Post Next Post