നാലംഗ സംഘത്തിലെ 2 പേരാണ് തിരയിൽപ്പെട്ടു മരിച്ചത്.
ചങ്ങനാശേരി സ്വദേശി ആകാശ് ( 25 ) , എരമല്ലൂർ സ്വദേശി ആനന്ദ് ( 25 ) എന്നിവരാണ് മരിച്ചത് .
ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം . എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ . രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ് . ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . തിരയിൽപെട്ടു യുവാക്കൾ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്.