ഈരാറ്റുപേട്ട മേലുകാവ് സെൻ്റ് തോമസ് പള്ളിയിൽ മോഷണം.

വാതിൽ കരിങ്കല്ലിനിടിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
നേർച്ചക്കുറ്റി, നിർമ്മാണത്തിലിരിക്കുന്ന പരിഷ് ഹാളിന് സമീപത്തെ ഷെഡിൽ എത്തിച്ചാണ് പൊളിച്ചത്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സയൻ്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി.
സംഭവം നടന്നത് മേലുകാവ് പൊലീസ് സ്റ്റേഷനിൽ നിന്നും 100മീറ്ററിനള്ളിലാണ്.
 കഴിഞ്ഞ രാത്രിയിലായിരുന്നു മോഷണം.
 നേർച്ചക്കുറ്റി തകർക്കാൻ ഉപയോഗിച്ച കരിങ്കല്ലം, ഇരുമ്പ് ദണ്ഡും സമീപത്ത് തന്നെ ഉണ്ട്.
പള്ളിയുടെ വാതിൽ തകർക്കാൻ ഉപയോഗിച്ച കരിങ്കല്ലുകളും വാതിലിന് സമീപത്തയി കണ്ടെത്തി.
രാവിലെ പള്ളിയിലെത്തിയ ദേവാലയ ശുഗ്രൂഷിയാണ് മോഷണവിവരം ആദ്യ മറിഞ്ഞത്.തുടർന്ന് പള്ളി അധികർ പൊലിസിലറിയിക്കുകയായിരുന്നു .
പള്ളിക്കുള്ളിൽ നിന്ന് മറ്റൊന്നും മോഷണം പോയിട്ടില്ലെന് പള്ളി അധികൃതർ അറിയിച്ചു.
മോഷണത്തിന് പിന്നിൽ ഒന്നിലധികം ആളുകളുണ്ടെന്നാന് പൊലിസിൻ്റെ പ്രാഥമിക നിഗമനം.
Previous Post Next Post