യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തായുടെ കബറടക്കം നാളെ 3 മണിക്ക് കുറിച്ചി സെൻ്റ്.മേരീസ് പള്ളിയിൽ നടക്കും.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമികത്വത്തിലാണ് കബറടക്ക ശുശ്രൂഷ നടക്കുക.
ഇപ്പോൾ ഭൗതീക ശരീരം മണർകാട് സെൻ്റ്.മേരീസ് കത്തീഡ്രലിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.
ഇവിടെ കബറടക്ക ശുശൂഷയുടെ ഒന്നാം ഘട്ടം വിവിധ മെത്രാപ്പോലീത്താമാരുടെ പ്രധാന കാർമികത്വത്തിൽ നടന്നു.
ഇന്ന് വൈകുന്നേരം 5 സന്ധ്യാപ്രാർത്ഥനക്ക് ശേഷം മണർകാട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നിന്ന് കുറിച്ചി സെൻ്റ് മേരീസ് പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതീക ശരീരം കൊണ്ടു പോകും.
ഹൃദയാഘാതത്തെ തുടർന്നാണ് മെത്രാപ്പോലീത്ത കാലം ചെയ്തത്.
കോട്ടയം മണർകാട് സെൻ്റ്.മേരീസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
കോട്ടയം കുറിച്ചി കൊച്ചില്ലം കുടുംബാംഗമാണ്.