തൃശൂര്‍: പോക്സോ കേസിൽ 48 വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ കോടതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് 66കാരനായ പ്രതി. ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് പ്രതിയുടെ ആത്മഹത്യാശ്രമം. കേസില്‍ വിധി കേട്ട പ്രതി കീടനാശിനി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോക്‌സോ കേസില്‍ നാട്ടിക സ്വദേശി ഗണേശൻ (66) എന്നയാളെയാണ് കോടതി 48 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേട്ടതിന് പിന്നാലെയാണ് ഗണേശന്‍ കൈയിൽ കരുതിയിരുന്ന കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഗണേശൻ.
പോക്സോ കേസിൽ 48 വർഷം തടവ് ശിക്ഷ; വിധിയ്ക്ക് പിന്നാലെ കോടതിയിൽ ആത്മഹത്യാശ്രമവുമായി 66കാരൻ
jibin
0
Tags
Top Stories