കൊച്ചി: ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവ്. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
പതിനൊന്നു വയസ്സുകാരനെയാണ് അലിയാര്‍ പീഡിപ്പിച്ചത്. 2020 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നന്നത്. മദ്രസയിലെ മുറിയില്‍വെച്ച് കുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം കുട്ടി സഹപാഠികളോട്
പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ഫോണ്‍ നല്‍കി അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ കുട്ടിയെ പ്രേരിപ്പിച്ചതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയായി ഇരിക്കെ കുട്ടിയെ പീഡിപ്പിച്ചത് ഗൗരവതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.