സിംഗപ്പൂർ ഹൗഗാങ് സ്ട്രീറ്റ് 91 ൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു


സന്ദീപ് എം സോമൻ, 
ന്യൂസ് ബ്യൂറോ സിംഗപ്പൂർ 


സിംഗപ്പൂർ :  ഹൗഗാങ് സ്ട്രീറ്റ് 91 ഇന്ന് രാവിലെ  രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും  പരിക്കേറ്റു. 

സിംഗപ്പൂർ സമയം രാവിലെ  7.20ന് ആണ് അപകടം സംഭവിച്ചത്.

പോലീസും ആബുലൻസും ഉടൻ എത്തി ഉടൻ പ്രഥമശുശ്രൂഷ നൽകി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തടസ്സപ്പെട്ട  ഗതാഗതം പുനരാരംഭിക്കാനുള്ള നടപടി പോലീസ് ആരംഭിച്ചു.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു റോഡ് ക്ലിയർ ചെയ്യുന്നതിനായി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.   വാഹനങ്ങൾ താൽക്കാലികമായി മറ്റൊരു റൂട്ടിൽ മാറ്റിവിട്ടിരിക്കുകയാണ്.

ഗ്രേ കളർ കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. കാർ കർട്ടിൽ തട്ടി തിരിഞ്ഞ് സമീപ റോഡിൽ വന്ന കാറിലും, ബസ്സിലും ഇടിക്കുകയായിരുന്നു. അമ്മയും മകനും കറുത്ത കാറിലാണ് യാത്ര ചെയ്തിരുന്നതെന്ന് തൊട്ടു മുന്നിൽ യാത്രചെയ്ത കാർ ഓടിച്ച ആൾ പാമ്പാടിക്കാരൻ നൃൂസിനോടു പറയുകയുണ്ടായി.
أحدث أقدم