തിരുവനന്തപുരം; സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ ചര്‍ച്ച ചെയ്യുമ്പോല്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്ത്.സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കിൽ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി പറമ്പില്‍ ചോദിച്ചു. യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി പറഞ്ഞു.ഷാഫിക്ക് മറുപടിയുമായി ഭരണപക്ഷത്ത് നിന്ന് വി.എസ്.ജോയ് തിരിച്ചടിച്ചു.
സ്വർണ്ണ കടത്തിലെ രണ്ടാം എപ്പിസോഡിന് പിന്നിൽ കോൺഗ്രസ് bjp pc ജോർജ് ഉൾപ്പെട്ട സംഘമാണ്.ഷാജ് കിരൺ ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും ഒപ്പം ഇരിക്കുന്ന പടം ജോയ് സഭയില്‍ കാണിച്ചു.ഷാജ് കിരൺ കർണ്ണാടകയിലെ bjp മന്ത്രിക്കും കുമ്മനത്തിനും ഒപ്പം ഉള്ള ചിത്രങ്ങളും അദ്ദേഹം കാണിച്ചു.കേസിലെ അഭിഭാഷകൻ adv കൃഷ്ണ രാജ് പ്രതിപക്ഷ നേതാവിന്റെ അടുപ്പക്കാരനാണ്.: ഇക്കാര്യം കൃഷ്ണ രാജിന്റെ fb പോസ്റ്റിൽ പറയുന്നു.തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ അവസാന ഭാഗം പൊട്ടിക്കാൻ വെച്ചതായിരുന്നു ഈ വിവാദം.സരിതയെ 300 തവണ വരെ വിളിച്ചവർ ഉണ്ടെന്നും ജോയ് പരിഹസിച്ചു.