രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകർത്തത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും സംഘർഷം ,കോട്ടയത്ത് കോൺഗ്രസ്സ് പ്രവർത്തകരും സി .പി .എം പ്രവർത്തകരും ഏറ്റുമുട്ടി ,നിരവധി പേർക്ക് പരുക്ക് പാമ്പാടിയിലും പ്രതിഷേധ പ്രകടനം



കോട്ടയം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ  ഓഫിസ് തകർത്തത്തിൽ പ്രതിഷേധിച്ച് യുത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം.കോട്ടയത്ത്  യുത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ സി പി ഐ എം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു.കോട്ടയത്തുണ്ടായ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനവും സംഘർഷത്തിൽ കലാശിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിഞ്ചു  കുര്യൻ ജോയിയുടെ മുഖത്ത് പരിക്കേറ്റു.
നഗരമദ്ധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനു നേരെ ഒരു വശത്തുനിന്ന് എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. പിണറായി വിജയനെതിരായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനെതിരെ എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. കൊടികെട്ടിയ വടിയും പട്ടികയും കമ്പും കല്ലും ഉപയോഗിച്ച് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി.ഈ സംഘർഷത്തിനിടെയാണ് ചിന്തുവിനും  കുഞ്ഞ് ഇല്ലമ്പള്ളിക്കും  പരിക്കേറ്റത്. പാമ്പാടിയിലും കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയിടെ നേതൃത്തത്തിൽ പ്രകടനം നടന്നു ആലാമ്പള്ളിയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന്  .ഗോപകുമാർ , അഡ്വ: സിജു K.ഐസക് , കുഞ്ഞ് പുതുശേരി ,ഷേർളി തര്യൻ തുടങ്ങിയവർ നേതൃത്വം നൽകി
Previous Post Next Post