എസ്എഫ്‌ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്'; ആക്രമണം ശരിയായ പ്രവണതയല്ലെന്ന് സീതാറാം യെച്ചൂരി



തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എസ്എഫ്‌ഐയുടെ ആക്രമണം ശരിയായ പ്രവണതയല്ല. സിപിഐഎം സംഭവത്തെ തള്ളി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നടപടിയെടുക്കുമെന്നും യെച്ചൂരി അറിയിച്ചു. സംഭവത്തില്‍ ശരിയായ അന്വേഷണം പൊലീസും നടത്തും. മുഖ്യമന്ത്രിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്എഫ്‌ഐയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും യെച്ചൂരി ആവര്‍ത്തിച്ചു. എസ്എഫ്‌ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Previous Post Next Post