ഒരു സ്‌കൂട്ടറില്‍ അഞ്ചു യാത്രക്കാർ: വിദ്യാര്‍ത്ഥികൾക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ സാമൂഹ്യ സേവനം.








തൊടുപുഴ: ഒരു സ്‌കൂട്ടറില്‍ അപകടകരമായ രീതിയില്‍ അഞ്ചു പേര്‍ യാത്ര നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ. ഇടുക്കി രാജമുടി മാര്‍ സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കാണ് ശിക്ഷ നല്‍കിയത്.

രണ്ടു ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം നടത്തണമെന്നാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി ആര്‍ ടി ഒ ആര്‍ രമണന്‍ ആണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്.
Previous Post Next Post