സരയൂ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു, ഭർത്താവിനെ തല്ലി ആള്‍ക്കൂട്ടം, സംഭവം അയോദ്ധ്യയില്‍


അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ സരയൂ നദിയിൽ കുളിക്കാനിറങ്ങിയ ഭാര്യയെ ചുംബിച്ച ഭർത്താവിന് ക്രൂര മർദ്ദനം. രാമഭൂമിൽ അസഭ്യം നടത്തി എന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മന്ത്രി പോയി രണ്ട് മണിക്കൂറിന് ശേഷമാണ് ആക്രമണം നടന്നതെന്നാണ് സൂചന. വൈറലായ വീഡിയോയിൽ നവദമ്പതികൾ സരയൂ നദിയിൽ കുളിക്കുന്നത് കാണാം. ഇതിനിടെ ഭാര്യയെ ചുംബിച്ചപ്പോൾ ചുറ്റുമുണ്ടായിരുന്ന ചിലർ ഭർത്താവിനെ അസഭ്യം പറഞ്ഞു മർദിക്കുകയായിരുന്നു. രോഷാകുലരായ ആളുകളിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാൻ ഭാര്യയും ശ്രമിച്ചെങ്കിലും ആളുകൾ ചെവിക്കൊണ്ടില്ല. ഒടുവിൽ ജനക്കൂട്ടം ദമ്പതികളെ വെള്ളത്തിൽ നിന്ന് പുറത്താക്കുന്നതും വീഡിയോയിൽ കാണാം. നവദമ്പതികൾ പൊലീസിനെ സമീപിച്ചിട്ടില്ല, പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സിസിടിവിയുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് സൂചന


Previous Post Next Post