ഇടുക്കി : മദ്യം കിട്ടാതെ വന്നാൽ കടകളിൽ കയറിയിറങ്ങി സാനിറ്റെസർ വരെ അകത്താക്കുന്ന മദ്യപൻ. ജില്ലാ ആസ്ഥാന നഗരമായ ചെറുതോണി ടൗണിലാണ് സംഭവം. മുൻ കെ.എസ്.ഇ.ബി ജീവനക്കാരനാണ് കഥാനായകൻ. കോവിഡ് പ്രതിരോധത്തിനായി വ്യാപാര ശാലകളിൽ സൂക്ഷിച്ചിരിക്കുന്ന സാനിറ്റൈസർ എടുത്തു കുടിച്ചാണ് ഈ വ്യക്തി വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. കെ.എസ്.ഇ.ബി ജീവനക്കാരനായ ഇയാൾ ഡ്യൂട്ടിക്ക് പോകാതെ മദ്യലഹരിയിൽ കട തിണ്ണകളിലും, എ.ടി. എം കൗണ്ടറുകളിലും മറ്റും കിടന്നുറങ്ങുകയാണ് പതിവ്. ദിവസം മുഴുവനും മദ്യലഹരിയിൽ കഴിഞ്ഞുകൂടുന്ന ഇയാൾ ലഹരിക്കായി വ്യാപാര ശാലകളിലെ പ്രതിരോധത്തിനായി സൂക്ഷിച്ചിരിക്കുന്ന സാനിറ്റൈസറുകൾ എടുത്തു കുടിക്കുകയാണ് പതിവ്. ഇത് പതിവായതോടെ വ്യാപാരികളും ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ്. കെ.എസ്.ഇ.ബിയിലെ ജീവനക്കാരനാണ് ഇയാൾ. എന്നാൽ ഇയാൾ ഡ്യൂട്ടിക്ക് ഹാജരാകാറില്ല. സാനിറ്റൈസർ കഴിച്ച് നിരവധി ആളുകൾ ഈ കോവിഡ് കാലഘട്ടത്തിൽ മരണമടഞ്ഞിരുന്നു. എന്നാൽ നേർപ്പിക്കുക പോലും ചെയ്യാതെ നേരിട്ട് സാനിറ്റൈസർ പതിവായി കുടിക്കുന്ന അപകടങ്ങളെ തരണം ചെയ്യുന്നതും പൊതുജനങ്ങൾക്ക് അത്ഭുതം ആവുകയാണ്.