പാലക്കാട്: മുതലമടയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ആയുര്‍വേദ മരുന്ന് നിര്‍മ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവര്‍ത്തകനുമായ അറുമുഖന്‍ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ ഭര്‍ത്താവ് രാമന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ നെണ്ടന്‍ കിഴായയിലാണ് സംഭവം. രാമന്‍ ഭാര്യയെ വെട്ടിയപ്പോള്‍ അറുമുഖന്‍ തടഞ്ഞെന്നും അതിനിടെ അറുമുഖന് പരിക്കേറ്റതായും ദൃക്‌സാക്ഷികള്‍ പറയുന്നു. രാമന്റെ ആക്രമണത്തില്‍ സുധയ്ക്കും വെട്ടേറ്റു. സുധയും അറുമുഖനും ചേര്‍ന്ന് രാമനെ തിരിച്ചുവെട്ടി. ഈ ആക്രമണത്തില്‍ രാമനും പരിക്കേറ്റതായും ദൃക്‌സാക്ഷികള്‍ പറയുന്നു.