മണർകാട് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കൊച്ച് എന്ന വ്യക്തിയുടെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും എത്തിയ നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ ഒരു മണിക്കൂറോളം പ്രയത്നിച്ചിട്ടാണ് തീ അണക്കാനായത്.
പച്ചക്കറിയോടൊപ്പം, പലചരക്ക് സാധനങ്ങളും കടയിൽ ഉണ്ടായിരുന്നു.
രാത്രിയായിരുന്നതും കൂടാതെ ഷട്ടർ അടഞ്ഞ് കിടന്നതും കൊണ്ട് അഗ്നിബാധയുണ്ടായത് പുറത്ത് അറിയാനും വൈകി.
സമീപ കടകളിലേക്കും തീ പടർന്ന് തുടങ്ങിയതോടെയാണ് തീ പിടിച്ചത് മനസിലാക്കിയത്. ഉടൻതന്നെ ഫയർഫോഴ്സ് അധികൃതരെ അറിയിച്ചു. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനയും, മണർകാട് പോലീസും സ്ഥലത്തെത്തി ദ്രുതഗതിയിൽ തീ അയയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.