കുളിമുറിയില്‍ ക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയില്‍




 
പാലക്കാട്: മൊബൈല്‍ ക്യാമറയുപയോഗിച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. കൊടുമ്പ് അമ്പലപ്പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് കസബ പൊലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഷാജഹാനെ കഴിഞ്ഞ ദിവസം സിപിഎം പുറത്താക്കിയിരുന്നു.

പാലക്കാട് സൗത്ത് പൊലീസാണ് ഷാജഹാനെതിരെ കേസെടുത്തത്. യുവതിയുടെ വീട്ടുപരിസരത്തുനിന്ന് വീട്ടുകാര്‍ ഷാജഹാന്റെ ഫോണ്‍ കണ്ടെടുത്തിരുന്നു. ഫോണ്‍ സഹിതമാണ് യുവതി പരാതിനല്‍കിയത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നതുകണ്ടപ്പോഴാണ് യുവതിക്ക് അപകടം മനസ്സിലായത്. ബഹളം വെച്ചപ്പോള്‍ പുറത്ത് നിന്നയാള്‍ ഓടിപ്പോയി. പിന്നീട് വീടിന്റെ പരിസരത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയപ്പോഴാണ് കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് ഷാജഹാനാണെന്ന് വ്യക്തമായതെന്ന് പരാതിയില്‍ പറയുന്നു.
Previous Post Next Post