പിണറായി പറഞ്ഞത് പച്ചക്കള്ളം'; മുഖ്യമന്ത്രിയുമായും ഭാര്യയുമായും സംസാരിച്ചിട്ടുണ്ടെന്ന് സ്വപ്ന

'



സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട്
 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും ഭാര്യയുമായും പലവട്ടം താന്‍ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ പേരില്‍ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്‌തെന്നും എത്ര കേസുകള്‍ തന്റെ പേരില്‍ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. 164 മൊഴിയില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മൊഴിയില്‍ നിന്നും താന്‍ പിന്മാറണമെങ്കില്‍ തന്നെ കൊല്ലണം. 

ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുന്‍പ് പറഞ്ഞത് പച്ചക്കള്ളമാണ്. അവര്‍ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് സംസാരിച്ചിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
Previous Post Next Post