സൽമാൻ ഖാനും പിതാവിനും വധഭീഷണി; സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര സർക്കാർ


മഹാരാഷ്ട്ര : ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും പിതാവ് സലിം ഖാനും വധഭീഷണി ലഭിച്ചതിനു പിന്നാലെ സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര സർക്കാർ. ഇന്നലെയാണ് സൽമാൻ ഖാനും പിതാവിനും അജ്ഞാത വധഭീഷണി കത്ത് ലഭിച്ചത്. സംഭവത്തിൽ ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സൽമാൻ ഖാന്റെ പിതാവ് സലിം ഖാന് അജ്ഞാതനായ ആൾ ഭീഷണികത്ത് നൽകിയത്. സലിംഖാന്റെ പതിവ് പ്രഭാസ സവാരിക്കിടെയായിരുന്നു സംഭവം. ബാന്ദ്രയിലെ ബസ് സ്റ്റാൻഡ് പ്രൊമനേഡിലാണ് സലിം ഖാൻ സുരക്ഷാ അകമ്പടിയോടെ പ്രഭാത സവാരിക്ക് എത്താറ്. നടത്തത്തിനു ശേഷം ബസ് സ്റ്റാന്റിലെ ബെഞ്ചിൽ അദ്ദേഹം ഇരിക്കുമ്പോൾ ഒരാൾ അടുത്തെത്തി കത്ത് നൽകുകയായിരുന്നു. സൽമാൻ ഖാനേയും സലിം ഖാനേയും വധിക്കുമെന്നാണ് കത്തിലെ ഭീഷണി.

Previous Post Next Post