കെഎസ്ആര്‍ടിസി ബസിന് വഴി മാറിയില്ല; മുന്നില്‍ അഭ്യാസം, ലൈസന്‍സ് റദ്ദാക്കി




 
കൊച്ചി: കാലടി-പെരുമ്പാവൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസിന്റെ വഴി തടഞ്ഞ് വാഹനമോടിച്ചയാളുടെ ലൈസന്‍സ് ഒരു മാസത്തേക്ക് റദ്ദാക്കി. പെരുമ്പാവൂര്‍ റയോണ്‍പുരം സ്വദേശിയായ ഗോകുല്‍ ദാസിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തത്.

ജൂണ്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലടി ഭാഗത്ത് നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ ബസിന് മുന്നിലൂടെ ഗോകുല്‍ ദാസ് അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ബസിന്റെ ഡ്രൈവറോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

കാലടി പാലം മുതല്‍ ഒക്കല്‍ വരെ ഇത്തരത്തില്‍ ബസിന് മുന്നില്‍ വാഹനമോടിച്ചതിന്റെ ദൃശ്യം ബസ് ജീവനക്കാര്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി പരാതിപ്പെടുകയായിരുന്നു.
Previous Post Next Post