പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളി പാലായിൽ പിടിയിൽ

 


കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പിടികിട്ടാപ്പുള്ളിയെ പാലാ പോലീസ് പിടികൂടി. 2014 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ളാലം വില്ലേജ് കിഴതടിയൂർ കരയിൽ അടിമാക്കൽ വീട്ടിൽ രാധാകൃഷ്ണന്റെ മകൻ രാഹുൽ ആർ-(29 )ആണ് പിടിയിലായത്. പാലാ സബ്ഇൻസ്പെക്ടർ അഭിലാഷ് എംഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പ്രതിയെ കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി 2020 ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എസ്ഐ അഭിലാഷ് എംഡി, എസ്ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ തോമസ്, സിപിഒമാരായ ജോഷി മാത്യു, അരുൺ സി. എം എന്നിവർ ചേർന്നാണ് പ്രതിയെ മുത്തോലി കടവ് ഭാഗത്ത് വച്ച് ഓടിച്ചിട്ട് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

أحدث أقدم