
മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ. വീടിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു കുട്ടിക്ക് നേരെ നായ പാഞ്ഞടുത്തത്.സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കുട്ടിയുടെ സഹോദരൻ വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി കുട്ടിയെ രക്ഷിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.ഓടിക്കാനുള്ള ശ്രമത്തിനിടെ നായ സഹോദരനെയും കടിക്കുന്നുണ്ട്. വടി ഉപയോഗിച്ചാണ് സഹോദരൻ നായയെ പ്രതിരോധിച്ചത്. സഹോദരൻ്റെ അടിയിൽ നായയുടെ ബോധം നഷ്ടപ്പെട്ടു. സഹോദരൻ മറ്റൊരു വടിയുമായി എത്തുന്ന സമയത്ത് നായയ്ക്ക് ബോധം വരികയും വഴിയാത്രക്കാരനെ ആക്രമിക്കുകയും ചെയ്തു. നായയെ പിന്നീട് തല്ലിക്കൊന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു