ബംഗ്ലാദേശിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ രാവും പകലും പരിശോധന; തൃശൂരില്‍ വീട് കുത്തിപ്പൊളിച്ച പ്രതികളെ ട്രെയിന്‍ വളഞ്ഞു പിടിച്ചു


തൃശൂര്‍: പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് 38.5 പവന്‍ കവര്‍ന്ന സംഭവത്തില്‍ അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ ഷൈക്ക് മക്ക് ബുള്‍ (31), മുഹമ്മദ് കൗഷാര്‍ ഷൈക്ക് (45) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനാറിനാണ് കേസിനാസ്പദമായ സംഭവം. പൂങ്കുന്നത്ത് അടച്ചിട്ട വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനല്‍ മൊത്തമായി ഇളക്കി അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ആദിത്യയുടെയും അസി. കമ്മിഷണര്‍ വികെ രാജുവിന്റെയും നേതൃത്വത്തില്‍ പ്രത്യേകം അന്വേഷണ രൂപീകരിച്ചു.

88 സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ പ്രതികളുടെ അവ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചു. മോഷണം നടത്താന്‍ പ്രതികള്‍ നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തെന്നും കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശികളാണിവരെന്നു തിരിച്ചറിഞ്ഞതോടെ 25ന് അന്വേഷണസംഘം ബംഗാളിലേക്കു തിരിച്ചു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചതിനാല്‍ തുടക്കത്തില്‍ പ്രതികളെ കണ്ടെത്തുക ശ്രമകരമായി.

തുടര്‍ന്ന് അന്വേഷണസംഘം ബംഗ്ലാദേശിന്റെ അതിര്‍ത്തി ശ്രാമങ്ങളിലൂടെ രാവും പകലും ഊണും ഉറക്കവും കളഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളുടെ ഒളിത്താവളം കണ്ടെത്തുകയും അവിടെ നടത്തിയ പരിശോധനയില്‍ പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് മേഷണം നടത്തിയതിന്റെ സുപ്രധാന വിവരങ്ങള്‍ പോലിസിന് ലഭിക്കുകയും ചെയ്തു. തുടര്‍ മോഷണപരമ്പരകള്‍ക്കായി പ്രതികള്‍ രണ്ടുപേരും ചെന്നൈ വഴി കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം പുറപ്പെട്ടതായി വിവരം ലഭിച്ചതനുസരിച്ച് പോലിസ് സംഘം ധ്രുതഗതിയില്‍ ചെന്നൈയിലേക്ക് തിരിക്കുകയും ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പ്രതികളെയും ചെന്നൈ റെയില്‍വേ പോലീസിന്റെ സഹായത്താല്‍
ട്രെയിൻ കമ്പാർട്ട്മെന്റ് വളഞ്ഞ് പിടികൂടുകയും ചെയ്തു.

ചെന്നൈ റെയില്‍വേ പോലീസിന്റെ സഹായത്താല്‍ ചെന്നൈ എം.ജി.ആര്‍. റെയില്‍വേ സ്റ്റേഷനില്‍ കമ്പാര്‍ട്ട്‌മെന്റ് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. തൃശൂര്‍ വെസ്റ്റ് എസ്.എച്ച്.ഒ. എസ്.ഐ: കെ.സി. ബൈജു, സി.പി.ഒമാരായ അഖില്‍ വിഷ്ണു, കെ.എസ്. അഭീഷ് ആന്റണി, സി.എ. വിബിന്‍, പി.സി. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Previous Post Next Post