കോട്ടയത്തെ കോൺഗ്രസിലെ തമ്മിലടി, നടപടിയെടുത്ത് കെ.പി.സി.സി






കോട്ടയം: ജില്ലയിൽ രണ്ടിടത്ത് കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ച സംഭവത്തിൽ കെ.പി.സി സി നടപടിയെടുത്തു. വാഴൂരിലും നെടുങ്കുന്നത്തുമാണ് നേതാക്കള്‍ തമ്മിലടിച്ചത്. 

വാഴൂരിലെ അടിപിടിയിൽ ഡിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ , ടി കെ സുരേഷ് കുമാർ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കൊടുങ്ങൂരിലെ പാർട്ടി ഓഫീസിൽ വച്ച് റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനിടെയായിരുന്നു അടിപിടി.

 നെടുങ്കുന്നത്തെ കയ്യാങ്കളിയിൽ ഐ.എൻ.ടി.യുസി നേതാവ് ജിജി പോത്തനെയും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നേതാക്കൾ തമ്മിലടിച്ചത്. 
Previous Post Next Post