വൈക്കം: മുതിര്‍ന്ന സിപിഐ നേതാവും സികെ ആശ എംഎല്‍എയുടെ പിതാവുമായ പരുത്തുമുടി കണാകേരിൽ കെ ചെല്ലപ്പന്‍ (82) അന്തരിച്ചു.
അന്തരിച്ച തകിൽ വിദ്വാൻ കരുണാമൂർത്തിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ടി.കെ.മാധവൻ സ്ക്വയറിലെ സി പി ഐ മണ്ഡലം കമ്മറ്റി ഓഫീസിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീർഘകാലം സിപിഐ വൈക്കം മണ്ഡലം കമ്മറ്റിയംഗം, ടൗൺ, ഉദയനാപുരം ലോക്കൽ കമ്മറ്റികളുടെ സെക്രട്ടറി, ജോയിൻ്റ് കൗൺസിൽ ജില്ലാ കൗൺസിൽ അംഗം, ബി കെ എം യു താലൂക്ക് വൈസ് പ്രസിഡൻ്റ്, കെപിഎംഎസ് യൂണിയൻ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഭാസുരാംഗി(തലയാഴം വലിയ കാട്ടിത്തറ കുടുംബാംഗം) മകൻ: സി.കെ.അനീഷ് (ജലഗതാഗത വകുപ്പ്, വൈക്കം). മരുമക്കൾ: രാജേഷ് (ജലഗതാഗത വകുപ്പ്, വൈക്കം), മാലിനി.
സംസ്കാരം നാളെ ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.