ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്







കാസർകോട് : നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്.കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ ക്യാബിനില്‍ കുടുങ്ങി കിടക്കുകയായിരുന്ന ക്ലീനറെ ക്യാബിന്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.


Previous Post Next Post