സംഗീത നാടകഅക്കാദമി പുരസ്കാര ജേതാവ് പി സി ചന്ദ്രബോസിനെആദരിച്ചു


കൊച്ചി :കേരള സംഗീതനാടക അക്കാദമിഅവാർഡ്ജേതാവും വാദ്യോപകരണ സംഗീത വിദഗ്ദനുമായ പി സി ചന്ദ്രബോസിനെ വിവിധ സംഘടനകളുടെനേതൃത്വത്തിൽ പൂത്തോട്ടയിൽ ആദരിച്ചു. 
പൂത്തോട്ട പവിഴമഠം റസിഡൻസിയിൽനടന്ന അനുമോദന യോഗം  ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജിതമുരളി ഉദ്ഘാടനം 1ചെയ്തു.  എഴുത്തുകാരിയും, സാമൂഹ്യ പ്രവർത്തകയുമായശ്രീകുമാരി രാമചന്ദ്രൻ ഉപഹാരം 1സമർപ്പിച്ചു. ഡോ വി ശ്രീകുമാർ  മുഖ്യപ്രഭാഷണം നടത്തി.  ഗ്രാമപഞ്ചായത്ത് അംഗം കുസുമൻ എ എസ്,രാഷ്ട്ര ന്തരിയ സാഹസിക നീന്തൽ താരം എസ്    പി മുരളീധരൻ, സിനിമാതാരം ബാബുജോസ്, ടി വി അവതാരകനായ ജെ പി തകഴി, സേവ് വാട്ടർ സേവ് ലൈഫ്സൊസൈറ്റിസെക്രട്ടറി ഡോ ആർ പൊന്നപ്പൻ , വേവ്സ് ഫൗണ്ടേഷൻ ചെയർമാൻ, മാമ്പുഴക്കരി വി   എസ്  ദിലീപ് കുമാർ, സംവിധായകൻ സുനിൽ ഞാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ബാബുജോസിൻ്റെനേതൃത്വത്തിൽ കലാപരിപാടികൾ നടന്നു.
 30 ൽ പരം സംഗിതോപകരണങ്ങൾ ഒരേ സമയം വായിച്ച് ഗിന്നസ്സ് ബുക്കിൽ ഇടം നേടിയാളാണ് ചന്ദ്രബോസ്.
അഞ്ചുചെണ്ടകൾ ഒരുമിച്ച് കൈകാര്യം ചെയ്ത് നാദ വിസ്മയം തീർക്കുന്ന ചെമ്പട ശിങ്കാരിമേളം അദ്ദേഹംവികസിപ്പിച്ചെടുത്തതാണ്
أحدث أقدم